ജിദ്ദ : സൗദി ആലപ്പുഴ വെൽഫെയർ അസ്സോസിയേഷൻ അംഗങ്ങൾക്കും ക്ഷണിയ്ക്കപ്പെട്ട സുഹൃത്തുക്കൾക്കുമായി പഠന വിനോദ യാത്ര സംഘടിപ്പിച്ചു. സ്കൂൾ പഠന കാലത്ത് നടത്തിയിട്ടുള്ള എക്സകർഷൻ ട്രിപ്പിനെ അനുസ്മരിപ്പിക്കും വിധം വിനോദ വിജ്ഞാനങ്ങൾ സമന്വയിപ്പിച്ച യാത്ര പങ്കെടുത്തവരെ ഉല്ലാസഭരിതരാക്കി.
വ്യക്തിത്വ വികാസ നുറുങ്ങുകൾ, നാട്ടുകഥകൾ, പാട്ടുകൾ, സന്ദർശിക്കുന്ന സ്ഥലത്തിന്റെ ചരിത്ര പ്രാധാന്യം എന്നിവ വിശദമാക്കുന്ന അവതരണങ്ങൾ, ഒരുമിച്ചിരുന്നുള്ള ഭക്ഷണം കഴിയ്ക്കൽ എന്നിവ യാത്രയെ ആസ്വാദ്യത നിറഞ്ഞ അനുഭവമാക്കി.
സൈദു മുഹമ്മദ് ഖാസിമി യുടെ വിഞാനപ്രദമായ ക്വിസ്സ്, പഠന ക്ലാസ്സ് എന്നിവ യാത്രക്ക് മാറ്റുകുട്ടി. അഹ്മദ് കബീർ, അൻവർ, മുഹമ്മദ് അലി തുടങ്ങിയ വരുടെ ഗാനലാപനങ്ങൾ യാത്രയെ ഹൃദ്യമാക്കി.
സവ പ്രസിഡണ്ട് മുഹമ്മദു രാജ , ജനറൽ സെക്രട്ടറി നൗഷാദ് പാനൂർ, അബ്ദുൽ ലത്തീഫ് മക്ക, സിദ്ദീഖ് മണ്ണഞ്ചേരി അബ്ദുൽ സലാം മറായി, നദീർ,ജലീൽ പാനൂർ, അബ്ദുൽസലാം മറായി, ഹാരിസ് വാഴയിൽ, ഇർഷാദ് ആറാട്ടുപുഴ, ഷറഫ് കുറ്റിവേലി, നവാസ് കുഞ്ഞ്, യഹിയ തുടങ്ങിയവർ സവ-എക്സ്കർഷന് നേതൃത്വം നൽകി.
![]()
