ജിദ്ദ: നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ ഷാറാ തൗബ യൂനിറ്റ് സമ്മേളനം ഏരിയ സെക്രട്ടറി മുനീർ പാണ്ടിക്കാട് ഉദ്ഘാടനം ചെയ്തു.കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന സമ്മേളനത്തിൽ ബേബി പാലമറ്റം അധ്യക്ഷത വഹിച്ചു.യൂനിറ്റ് സെക്രട്ടറി സെബാസ്റ്റ്യൻ ചാക്കപ്പൻ പ്രവർത്തന റിപ്പോർട്ടും ഏരിയ പ്രസിഡൻറ് ജിജോ അങ്കമാലി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.സ്റ്റിജി ലൂക്കോസ്,സജ്ന ഷിന്റോ, മെഹബൂബ് പെരടിക്കൽ പ്രമേയങ്ങൾ അവതരിപ്പിച്ചു.കേന്ദ്ര കമ്മിറ്റി അംഗം യൂസഫ് മേലാറ്റൂർ 13 അംഗ നിർവ്വാഹക സമിതി പാനൽ അവതരിപ്പിച്ചു.ഏരിയ രക്ഷാധികാരി അനസ് ബാവ, ആരോഗ്യവേദി കൺവീനർ ടിറ്റോ മീരാൻ, കുടുംബവേദി കൺവീനർ ജോസഫ് വർഗീസ്, യുവജനവേദി കൺവീനർ വിവേക് പഞ്ചമൻ,കുടുംബവേദി വനിത ജോയൻറ് കൺവീനർ അജിഷ സാൻറി, നിസാമുദ്ദീൻ, ബാബു മഹാവി എന്നിവർ സംസാരിച്ചു.സാൻറി മാത്യു സ്വാഗതവും ബൈജു മത്തായി നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികലായി സാൻറി മാത്യു (പ്രസിഡന്റ്), സെബാസ്റ്റ്യൻ ചാക്കപ്പൻ (സെക്രട്ടറി ), ബൈജു മത്തായി, സുനിൽ വർക്കി (ജോ. സെക്രട്ടറി), സുശീല ജോസഫ്,സലിം മാജിദ് (വൈസ് പ്രെസിഡെന്റ്റ്),ഷിൻറോ ജോർജ് (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
![]()
