മസ്കറ്റ്: ലിബിയയിലേക്ക് അടിയന്തര സഹായം എത്തിക്കാൻ ഒമാൻ ഭരണാധികാരിയുടെ ഉത്തരവ്. വെള്ളപ്പൊക്കം മൂലം ലിബിയയിലുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരവ്.കിഴക്കൻ ലിബിയയിൽ നാശം വിതച്ച വെള്ളപ്പൊക്കത്തെ നേരിടാൻ നടത്തിയ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായാണ് ലിബിയയിലേക്ക് അടിയന്തര മാനുഷിക സഹായം അയയ്ക്കാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് രാജകീയ നിർദ്ദേശം പുറപ്പെടുവിച്ചത്
![]()
