ഹായിൽ: ഒ ഐ സി സി ഹായിൽ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാൻൻ്റ് ഫാമിലിമിറ്റും, മെമ്പർഷിപ്പ് വിതരണോൽഘാടനവും, വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന ജീവകാരുണ്യ ആരോഗ്യ,ബിസിനസ് രംഗത്തെ പ്രമുഖരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
ഹായിൽ ഉഖ്തയിലെ ഹയാത്ത് റിസോട്ടിൽ നടന്ന പരിപാടി മലയാളി കുടുംബങ്ങളടക്കം വൻ ജന പങ്കാളിത്വം കൊണ്ട് ശ്രേദ്ധേയമായി.
സാംസ്കാരിക സമ്മേളനത്തിനു സെൻട്രൽ പ്രെസിഡെന്റ്റ് ഖൈദർ അലി ഖാസിം അദ്യക്ഷത വഹിച്ചു.പ്രവാസി ഭാരതിയ പുരസ്കാര ജേതാവും സൗദിയിലെ പ്രമുഖ സാമുഹിക പ്രവർത്തകനുമായ ശിഹാബ് കൊട്ടുകാട് ഉൽഘാടനം ചെയ്തു.കഴിഞ്ഞ മാസങ്ങളിൽ നടന്ന മെമ്പർഷിപ്പ് പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് കൊണ്ട് ആദ്യ വിതരണ ഉൽഘാടനം ഒഐസിസി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി സിദ്ധിഖ് കല്ലുപറമ്പൻ ചാൻസാ അബ്ദുൽ റഹ്മാന് നൽകി നിർവ്വഹിച്ചു.
സാമൂഹിക സാംസ്കാരിക ആതുര മേഖലകളിൽ പ്രവർത്തിക്കുന്ന ശിഹാബ് കൊട്ടുകാട്,ചാൻസ അബ്ദുൽ റഹ്മാൻ,നിസാം അലി പാറക്കാട്ട്,ഡോ ദിവാൻ,അലി മുഹമ്മദ്ദ് സെവൻ ഇലവൻ,രാഖി അസ്റാർ,ആദം അലി,സിസ്റ്റർ ബിൻസി സാമുവൾ,സക്കീർ പത്ര,അഫ്സൽ കായംകുളം,ഷെരിഫ് അഞ്ചൽ,നൗഫൽ ലുലു,മനോജ് സിറ്റി ഫ്ലവർ,ജംഷിർ മുഹമ്മദാലി എന്നിവരെ ചടങ്ങിൽ ആദരിച്ചു.മൈലാഞ്ചി ഇടൽ മൽസരവും, കുട്ടികളുടെ വിവിധ കലാമത്സരങ്ങൾ എന്നിവ ഓണാഘോഷ പരിപാടികളിൽ മികവ് പുലർത്തി.
സാംസ്കാരിക സമ്മേളനത്തിൽ സിദ്ധിഖ് കല്ലുപറമ്പൻ മുഖ്യപ്രഭാഷണം നടത്തി.
ബാപ്പു എസ്റ്റേറ്റുമുക്ക്, ഹർഷദ് നവോദയ, ബിൻസി സാമുവൾ, തുടങ്ങിയവർ ആശംസകളർപ്പിച്ചു. സാബു തിരുവനന്തപുരം സ്വാഗതവും സദഖത്ത് വള്ളികുന്നം നന്ദിയും പറഞ്ഞു.തുടർന്ന് നുഹ് ബിമാപള്ളി,ആശ എന്നിവർ നയിച്ച സംഗിത നിശയും അരങ്ങേറി.
![]()
