റിയാദ്:പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് (PPAR) ഓണാഘോഷം സംഘടിപ്പിച്ചു.
സുലൈ ലുലു ശാറഖ് ഇസ്ത്രാഹിൽ സംഘടിപ്പിച്ച ഓണം പോന്നോണം 2023 ൽ സാമൂഹിക ജീവകാരുണ്യ വ്യവസായ രംഗത്തെ നിരവധി പേർ പങ്കെടുത്തു.അലി വാരിയത്ത്,റിജോ ഡോമിനിക്കോസ് എന്നിവരുടെ നേതൃത്വത്തിൽ വിഭവ സമൃദ്ധമായ ഓണസദ്യയും തുടർന്ന് പ്രോഗ്രാം കൺവീനർ സലാം പെരുമ്പാവൂരിന്റെ നേതൃത്വത്തിൽ ചെണ്ടമേളം, പുലികളി, തിരുവാതിര എന്നിവയുടെ അകമ്പടിയോടെ മാവേലി എഴുന്നള്ളത്തും നടത്തി.
സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് കരീം കാനാമ്പുറം അദ്യക്ഷത വഹിച്ചു.
വിവിധ സംഘടകളെ പ്രധിനിധീകരിച്ച് ശിഹാബ് കൊട്ടുകാട് (ജീവ കാരുണ്യ പ്രവർത്തകൻ), നൗഷാദ് ആലുവ (റിയാദ് ടാക്കീസ്), ഡൊമിനിക് സാവിയോ (വേൾഡ് മലയാളി ഫെഡറേഷൻ), ഉമ്മർ കുട്ടി (റിയ), ഷുക്കൂർ (ഓഐസിസി), ജാസിം (കെഎംസിസി), നസീം (ക്യാപിറ്റൽ സിറ്റി), ഫിറോസ് പോത്തൻ (ഷിഫാ മലയാളി സമാജം), എന്നിവരും ബിസിനസ്സ് സംരംഭകരായ സാനു മാവേലിക്കര,ശ്രീജിത്ത് (സോന ജോല്ലേഴ്സ്),നിസാമുദ്ധീൻ (ഫ്ലൈവേ) അൻവർ (ഹരിതം),ബാബു അലിയാർ (നഖീൽ പമ്പ്) എന്നിവരും സംഘടനയുടെ രക്ഷാധികാരി സലാം മാറമ്പിള്ളി, മുൻ പ്രസിഡൻറ് അലി ആലുവ എന്നിവർ ആശംസകൾ അർപ്പിച്ചു.
മാവേലിയായി വേഷമിട്ട ജോസ് ആന്റണിയെയും സഹായി വല്ലി ജോസിനെയും പ്രത്യേകം ആദരിച്ചു. സെക്രട്ടറി ഉസ്മാൻ പരീത് സ്വാഗതവും ട്രെഷറർ അൻവർ മുഹമ്മദ് നന്ദിയും പറഞ്ഞു.
മുജീബ് മൂലയിലും നൗഷാദ് പള്ളത്തും ചേർന്ന് പൂക്കളം ഒരുക്കി. ആർട്സ് കൺവീനർ സാജു ദേവസ്സിയുടെ നേതൃത്വത്തിൽ നടത്തിയ കലാ വിരുന്നിൽ ജലീൽ കൊച്ചി, റിസ്വാൻ എടയപ്പുറം, അബ്ദുൽ മജീദ്, ബിനു ശിവദാസൻ, സൗമ്യ, ബിജു തുളസീധരൻ എന്നിവരുടെ വിവിധ ഓണപ്പാട്ടുകളും, തിരുവാതിരകളി, നസീബ് കലാഭവന്റെ മിമിക്രിയും പ്രോഗ്രാമിന് മാറ്റ് കൂട്ടി. തുടർന്ന് സ്പോർട്സ് കൺവീനർ കുഞ്ഞു മുഹമ്മദിന്റെ നേതൃത്വത്തിൽ കായിക മത്സരങ്ങളും സംഘടിപ്പിച്ചു. വാശിയേറിയ വടം വലിയും, ഉറി അടിയും കാണികളുടെ പ്രശംസ പിടിച്ചു പറ്റി.
എക്സിക്യുട്ടീവ്സ് മെമ്പർമാരായ മുഹമ്മദാലി മരോട്ടിക്കൽ, ഹാരിസ് മേതല, ഷാനവാസ്, ഷെമീർ പോഞ്ഞാശ്ശേരി, ജബ്ബാർ തെങ്കയിൽ, യാഷർ നാനേത്താൻ, അലി സൈനുദീൻ മെമ്പർമാരായ മുഹമ്മദ് അനസ്, സുഭാഷ്, ഹിലാൽ ബാബു എന്നിവർ ഓണ സദ്യയും മറ്റ് അനുബന്ധ പരിപാടികളും നിയന്ത്രിച്ചു.
![]()
