റിയാദ് :വേൾഡ് മലയാളി ഫെഡെറേഷൻ നാലാമത് ദ്വിവത്സര ആഗോള സംഗമത്തിന്റെ സൗദിതല രജിസ്ട്രേഷന്റെ ഉദ്ഘാടനം റിയാദ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഡബ്ലിയു എം എഫ് ഗ്ലോബൽ ഹെൽപ്ഡെസ്ക് ഫെസിലിറ്റേറ്റർ ഡോ.ആനി ലിബു(USA) സെപ്തംബർ രണ്ടിന് റിയാദിൽ അൽമാസ് ആഡിറ്റോറിയത്തിൽ വിന്റർ ടൈം കമ്പനി ഡയറക്ടർ വർഗ്ഗീസ് ജോസഫ്,സാനു എന്നിവർക്ക് രജിസ്ട്രേഷനുകൾ നൽകി നിർവ്വഹിച്ചു.ആകർഷ് രാജൻ,സജ്ന സലീം, നബീൽ പാണ്ട്യാട് തുടങ്ങിയവരുടെ മെമ്പർഷിപ്പ് ഫോം ചടങ്ങിൽ സ്വീകരിച്ചു.
ആറ് വൻകരകളിലായി ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയായി പ്രവർത്തിച്ചു വരുന്ന ഡബ്ലിയു എം എഫ്ന്റെ നാലാമത് ദ്വിവത്സര ആഗോള സംഗമവേദിയായി ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത് തായ്ലന്റിലെ ബാങ്കോക്കിനെയാണ്. 2024 ജനുവരി 26,27,28 തീയതികളിൽ നടക്കുന്ന ആഗോളസംഗമത്തിലേക്ക് സൗദിയിലെ എല്ലാ ഡബ്ലിയു എം എഫ്ന്റെകുടുബാംഗങ്ങളേയും സുഹൃത്തുക്കളേയും നേരിട്ട് കണ്ട് ക്ഷണിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് ഡോ. ആനിലിബു പറഞ്ഞു.
ലോകത്താകമാനം ചിന്നിചിതറി കിടക്കുന്ന മലയാളികളുടെ ഒരു സംഗമവേദിയായി വെറും ഏഴ് കൊല്ലങ്ങൾ കൊണ്ട് 165 രാജ്യങ്ങളിലേക്ക് എത്തിപ്പെടാനായതും,റഷ്യ,സുഡാൻ തുടങ്ങിയ യുദ്ധമുഖങ്ങളിൽ നിന്നും മലയാളികളോടൊപ്പം മറ്റ് ഇന്ത്യൻ പൗരൻമാരെയും സുരക്ഷിതമാക്കി നാട്ടിലെത്തിക്കാനായതും സംഘടനയുടെ ഒത്തൊരുമയും ദീർഘവീക്ഷണത്തോടെയുമുള്ള നേതൃനിരയുടെ കഴിവും പ്രയത്നവും ഒന്ന് കൊണ്ട് മാത്രമാണെന്ന് ആനി എടുത്തു പറഞ്ഞു.
റിയാദ് കൗൺസിൽ പ്രസിഡന്റ് ഷംനാസ് അയ്യൂബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സൗദി നാഷണൽ,റിയാദ് കൗൺസിലുകളുടെ മെമന്റൊ നൽകി ഡോ.ആനി ലിബുവിനെ ആദരിക്കുകയും ചെയ്തു.ഡബ്ലിയു എം ഭാരവാഹികളായ നൗഷാദ് ആലുവ (ഗ്ലോബൽ ഡയറക്ടർ),ഷിഹാബ് കൊട്ടുകാട്( ഗ്ലോബൽ വൈസ് പ്രസിഡന്റ്), മുഹമ്മദലി മരോട്ടിക്കൽ(ഗ്ലോബൽ ഈവന്റ് കോഡിനേറ്റർ),നാസർ ലെയ്സ് ( മിഡിലീസ്റ്റ് വൈസ്പ്രസിഡന്റ്), സലാം പെരുമ്പാവൂർ (മിഡിലീസ്റ്റ് ജോയിന്റ് സെക്രട്ടറി), ഡൊമിനിക് സാവിയോ( സൗദി നാഷണൽ കോഡിനേറ്റർ), ജാഫർ ചെറ്റാലി(സൗദി നാഷണൽ പ്രസിഡന്റ്),റാഫി കൊയിലാണ്ടി(സൗദി നാഷണൽ വൈസ്പ്രസിഡന്റ്),കബീർ പട്ടാമ്പി(സൗദി നാഷണൽ ജീവകാരുണ്യ കോഡിനേറ്റർ),ഷംനാദ് കുളത്തൂപ്പുഴ (സൗദി നാഷണൽ ഐ.ടി. കോഡിനേറ്റർ), ജെസ്സി(സൗദി നാഷണൽ ഹെൽത്ത് കോഡിനേറ്റർ),തോമസ് ചിറക്കൽ (അൽഖർജ് കൗൺസിൽ പ്രസിഡന്റ്),വല്ലി ജോസ് (വുമൺ ഫോറം പ്രസിഡന്റ്-റിയാദ്), അഞ്ചു അനിയൻ (വിമൻസ് ഫോറം സെക്രട്ടറി-റിയാദ്),അലി ആലുവ,ഷൈജു നിലമ്പൂർ,ഹെൻറി തോമസ്,കനകദാസ്,സഹീർ മുഹിയുദ്ദീൻ,അബ്ബാസ്,മൈമുന അബ്ബാസ് തുടങ്ങിയവർ ആശംസകളർപ്പിച്ചു.ഹാരിസ് ചോല,നിസാർ പള്ളിക്കശ്ശേരി,ജോസ് കടമ്പനാട്,ജെയിംസ് മാത്യു, മിനുജ മുഹമ്മദ്,ഷാലിമ കെ,കാർത്തിക,സൗമ്യ,സനീഷ് കെ എൻ,സനീഷ് രാജു തുടങ്ങിയവർ നേതൃത്വം നൽകി. സെക്രട്ടറി ജാനിഷ് അയ്യാടൻ സ്വാഗതവും കൾച്ചറൽ കോഡിനേറ്റർ അൻസാർ വർക്കല നന്ദിയും പറഞ്ഞു.
ഗ്ലോബൽ കൺവൻഷനിലേക്കുള്ള രജിസ്ട്രേഷൻ വിവരങ്ങൾക്കായി അംഗങ്ങൾ +966 560 343591 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
![]()
