റിയാദ് : ഇരുപത്തിയൊന്ന് വർഷത്തെ പ്രവർത്തന മികവോടെ കൊച്ചി കൂട്ടായ്മയുടെ 2023-24 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു.ഓഗസ്റ്റ് 11 നു റിയാദ് ലുഹാ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് 13 അംഗ നിർവ്വാഹക സമിതിയെ തെരഞ്ഞെടുത്തത്.സെപ്റ്റംബർ 8 നു നടന്ന പ്രഥമ നിർവാഹകസമിതി യോഗം ഐക്യകണ്ഡേനെ കെ ബി ഷാജി (പ്രസിഡന്റ്),ജിനോഷ് അഷ്റഫ് (ജനറൽ സെക്രട്ടറി),
റഫീഖ് കൊച്ചി ( ട്രെഷറർ/ ട്രസ്റ്റ്)എന്നിവരെ പ്രധാന ഭാരവാഹികളായി തെരെഞ്ഞെടുത്തു.
റിയാസ് കൊച്ചി ( വൈസ് പ്രസിഡന്റ്),സാജിദ്(ജോയിൻ സെക്രട്ടറി),ഹസീബ്(ഇവന്റ് കൺട്രോളർ), അഷ്റഫ് (ചാരിറ്റി) തൻവീർ (വെൽഫയർ),ഷാജി(വെൽഫെയർ),
ഹാഫിസ് മുഹമ്മദ്(പിആർ ഒ),ജലീൽ കൊച്ചി(ആർട്സ് ),നിസാർ കൊച്ചി(സ്പോർട്സ്),ഷഹീൻ ( മരണാനന്തര സഹായ ഫണ്ട്) എന്നിവരാണ് മറ്റു ഭാരവാഹികൾ.അതോടൊപ്പം കഴിഞ്ഞ വർഷത്തിലെ പ്രവർത്തന വിലയിരുത്തലുകളും,ആശംസകളും യോഗത്തിൽ നടന്നു ഇരുപത്തിയൊന്നാം വാർഷികത്തിന്റെ ഭാഗമായി റിയാദിലെ പ്രവാസി സമൂഹത്തിന് ഉപകാരപ്രദമായ കൂടുതൽ പ്രവർത്തനങ്ങൾ നടത്തുമെന്നും സാമൂഹ്യ ക്ഷേമ രംഗത്ത് കൊച്ചി കൂട്ടായ്മയുടെ മുഖ്യ പ്രവർത്തന മേഖലയായ ചാരിറ്റി പ്രവർത്തനങ്ങളിൽ നാട്ടിലും റിയാദിലും വ്യവസ്ഥാപിതമായി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു
![]()
