ന്യൂഡൽഹി :സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹം സുപ്രധാന സംഭാവനയാണ് രാജ്യത്തിനായി നൽകുന്നതെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. G20 ഉച്ചകോടിയോടനുബന്ധിച്ച് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയിലാണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന്റെ ജനസംഖ്യയുടെ 7% ത്തോളം വരുന്ന ഇന്ത്യൻ സമൂഹത്തെ ഞങ്ങളുടെ രാജ്യത്തിന്റെ ഭാഗമായാണ് കണക്കാക്കുന്നതെന്നും സൗദി പൗരന്മാർക്ക് വേണ്ടി ചെയ്യുന്നതുപോലെ ഇന്ത്യൻ സമൂഹത്തെയും സൗദി ഭരണകൂടം പരിപാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
![]()
