തിരുവനന്തപുരം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ച ചാണ്ടി ഉമ്മൻ നിയമസഭയിൽ എം എൽ എ യായി സത്യപ്രതിജ്ഞ ചെയ്തു.രാവിലെ ചോദ്യോത്തര വേളയ്ക്കു ശേഷം പത്തുമണിക്കാണു ചാണ്ടി ഉമ്മൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്.
അമ്മ മറിയാമ്മ, സഹോദരി മറിയം, സഹോദരിയുടെ മകൻ എഫിനോവ, വി.എം.സുധീരൻ, ജെബി മേത്തർ തുടങ്ങിയവർ നിയമസഭാ ഗാലറിയിൽ സാക്ഷികളായി. തൊട്ടടുത്ത എതിർ സ്ഥാനാർഥി ജയ്ക്ക് സി തോമസിനെ 37,719 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. വമ്പിച്ച വിജയമായിരുന്നു പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ നേടിയത്.
![]()
