തൃശൂർ :മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി( 51 ) നിര്യതയായി.വൃക്ക രോഗ ചികിത്സയിലിരിക്കെ തൃശ്ശൂരിൽ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
തിരൂരിനടുത്ത് നിറമരുതൂർ ജനതാ ബസാറിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം വൈകീട്ട് നാലിന് കൂട്ടായി – കോതപറമ്പ് റാത്തീബ് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഇന്ന് ഖബറടക്കും
ഗായകനും തബലിസ്റ്റുമായിരുന്ന ചാവക്കാട് ഖാദര്‍ ഭായിയുടെ മകളാണ്. ഉമ്മ ആമിന ഗായികയാണ്.ഭര്ത്താവ്സംഗീതജ്ഞനും തബലിസ്റ്റുമായ ബാവ എന്നമുഹമ്മദലി ഖത്തര്‍ പ്രവാസിയാണ്.
മകന് ശഹിനാസ് തബലിസ്റ്റ്. മകള്‍ ശംന ഗായിക. സഹോദരന് സകരിയ്യ ബാബു തബലിസ്റ്റ്. സഹോദരിമാരായ സമീറയും ബാനുവും ഗായികമാർ.
അസ്മയും കുറെ കാലം കുടുംബത്തോടൊപ്പം ഖത്തറിൽ ഉണ്ടായിരുന്നു.ഖത്തറില്‍ നടക്കുന്ന ഏതൊരു കലാ സാംസ്കാരിക , ഗാനമേള..പ്രോഗ്രാമുകളിലും നിറ സാന്നിധ്യം ആയിരുന്നു. പിന്നണി ഗായകരായ..ജയചന്ദ്രന് , മാര്‍ക്കോസ് , മധു ബാലകൃഷ്ണന് , വിധുപ്രതാപ് തുടങ്ങി പ്രശസ്ത കലാകാരന്മാർക്കൊപ്പവും നിരവധി ഗാനമേള നടത്തി.ദര്‍ശന ടി വി യിലെ ജനകീയ പ്രോഗ്രാമായ കുട്ടിക്കുപ്പായം റിയാലിറ്റിഷോയിലെ ജൂറിയംഗമായിരുന്നു.കണ്ണൂര്‍ ശരീഫ് , എം എ ഗഫൂർ എടവണ്ണ, ഫിറോസ് ബാബു , ആസിഫ് , സിബെല്ല , നാദിര്‍ഷ , ഖാദര്ഷ , അത്തു , സരിത റഹ്മാന് തുടങ്ങിയവർ ക്കൊപ്പം വേദി പങ്കിട്ടുണ്ടു.ഇശല്‍ മഹോത്സവം എന്ന പേരില്‍ തിരൂര്‍ ടൗണ്‍ ഹാളില്‍ നടന്ന ജനകീയ പരിപാടിയിൽ മുൻ സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ അവരെ ആദരിച്ചിരുന്നു.
![]()
