കുവൈത്ത് സിറ്റി: കുവൈറ്റ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഉമ്മർ ഉപ്പള (പ്രസിഡന്റ്റ്), നാസർ അംബാർ (ജനറല്‍ സെക്രട്ടറി), മുഹമ്മദ് പെർള (ട്രഷറർ) എന്നിവരെ പ്രധാന ഭാരവാഹികളായി തെരെഞ്ഞെടുത്തു.
കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം ബഷീർ മുന്നണിപ്പടിയുടെ അധ്യക്ഷത വഹിച്ചു. കുവൈറ്റ് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി റസാഖ് അയ്യൂർ ഉത്ഘാടനം നിർവ്വഹിച്ചു. മൊയ്ദീൻ ബായാർ സ്വാഗതം പറഞ്ഞു.
സെക്രട്ടറി നാസർ അംബാർ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.മറ്റു ഭാരവാഹികളായി ഇബ്രാഹിം പത്വാടി, അബ്ദുള്ള ബത്തേരി, റഹ്മാൻ മച്ചമ്പാടി, കലന്ദർ അംബാർ എന്നിവരെ വൈസ്പ്രസിഡന്റ്മാരായും ശാഹുൽ ചെറുഗോളി, സലിം സോങ്കാൽ, സിറാജ് മിയാപ്പദവ്, അബ്ദുൽ മുനീർ ഹിദായത് നഗർ എന്നിവരെ സെക്രെട്ടറിമാരായും തെരെഞ്ഞെടുത്തു. റിട്ടേണിങ് ഓഫീസർമാരായ കെപി കുഞ്ഞബ്ദുല്ലഹ്, അസീസ് തളങ്കര എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
![]()
