തിരുവനന്തപുരം : കെ ബി ഗണേശ് കുമാറിന്റെ രാഷ്ട്രീയ ജീവിതം ഉമ്മൻചാണ്ടിയുടെ ഔദാര്യമാണന്നു ഷാഫി പറമ്പിൽ. സോളാർ കേസിലെ ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഢാലോചനയ്ക്ക് പുറകിൽ കെ ബി ഗണേഷ് കുമാറാണെന്ന സിബിഐ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ഗണേഷിന് എതിരെ തുറന്ന സമരത്തിലേക്ക് യൂത്ത് കോൺഗ്രസ് ഇറങ്ങും.
ഉമ്മൻ ചാണ്ടിക്കെതിരെ ഇതുപോലെ ക്രൂരമായ വേട്ടയാടൽ കേരള രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ല. ഗണേഷ്കുമാറിന് എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹതയില്ല. സോളാർ കേസിൽ ഉമ്മന്‍ചാണ്ടിക്കെതിരെ നടന്നത് ക്രൂരമായ ഗൂഢാലോചനയാണ്. ഗണേഷ് കുമാര്‍ യുഡിഎഫിലേക്ക് മടങ്ങിവരാൻ നോക്കുന്നുണ്ടെങ്കിൽ അത് അനുവദിക്കില്ലന്നും ഷാഫി പറഞ്ഞു
![]()
