ഹൈദരാബാദ് : നൈപുണ്യ വികസന കോർപറേഷൻ അഴിമതി ഗൂഢാലോചന കേസിൽ അറസ്റ്റിലായ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയാണ് വിജയവാഡ മെട്രോപോളിറ്റൻ കോടതി വിധിച്ചത്.
നൈപുണ്യ വികസന കോർപറേഷൻ അഴിമതി ഗൂഢാലോചനയിൽ ചന്ദ്രബാബു നായിഡുവിന് പങ്കുള്ളതായി പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രദേശത്ത് 48 മണിക്കൂറിലേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് തെലുങ്ക് ദേശം പാര്‍ട്ടി ഇന്ന് സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു.
![]()
