റിയാദ്: മലപ്പുറം ജില്ല കെ എം സി സി സ്പോർട്സ് വിംങ്ങായ “സ്കോർ”, ജില്ലയിലെ പതിനാറു മണ്ഡലങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ മണ്ഡലതല ഫുട്ബാൾ ടൂർണമെന്റ്ൽ റിയാദ് കൊണ്ടോട്ടി മണ്ഡലം ടീം ഫൈനലിൽ ജേതാക്കളായി.സൗദി കെ എം സി സി യുടെ നാഷണൽ, സെൻട്രൽ, ജില്ല, മണ്ഡലം നേതാക്കൾ,
വിവിധ കായികരംഗത്തെ വിക്തിത്വങ്ങൾ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ സൗദി നാഷണൽകമിറ്റി ജന:സെക്കട്ടറി കാദർ ചെങ്കള വിജയികൾക്കുള്ള വിന്നേഴ്സ് ട്രോഫിയും മെഡലുകളും സമ്മാനിച്ചു. വീറും വാശിയുമേറിയ ഫൈനൽ മത്സരത്തിൽ മങ്കട മണ്ഡലത്തെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ടീം കൊണ്ടോട്ടി ആധികാരിക ജയം സ്വന്തമാക്കി കപ്പ് നേടിയത്.
പ്രീകോർട്ടറിൽ താനൂരിനെയും(4-0), കോർട്ടർലിൽ വള്ളികുന്നിനെയും(4-1), സെമി ഫൈനലിൽ തിരൂരങ്ങാടിയെയും(3-0) പരാജയപ്പെടുത്തിയാണ്, തുടക്കംമുതൽ കാല്പന്തുകളിയെ നെഞ്ചേറ്റിയ തിങ്ങിനിറഞ്ഞ ഗാലറിയിലെ കളിയാസ്വാദകർക്കു മുമ്പിൽ മാസ്മരിക ഫുട്ബോളിന്റെ മൂർത്തീഭാവം പുറത്തെടുത്തുകൊണ്ട് സമഗ്രാധിപത്യത്തോടെ ഫൈനൽ ഉറപ്പിച്ചത്.
ടൂർണമെന്റ്ലെ ടോപ്പ്സ്കോററായി മുഹമ്മദ് സകരിയ (ടീം കൊണ്ടോട്ടി), ബെസ്റ്റ് ഗോൾകീപ്പറായി ആശിദ് മൂത്തേടത് (ടീം കൊണ്ടോട്ടി), ബെസ്റ്റ് സ്റ്റോപ്പർബാക്ക് റിയാദ് റഷീദ് (ടീം കൊണ്ടോട്ടി), എന്നിവരെയും തിരെഞ്ഞെടുക്കപ്പെട്ടു.
സുഹൈബ് വാഴക്കാട് (ടീം കോർഡിനേറ്റർ), ബഷീർ സിയാംകണ്ടം, റസാഖ് ഓമാനൂർ, ഷറഫു പുളിക്കൽ, സൈദ് മീരാൻ, റിയാസ് സിയാംകണ്ടം, ഫിറോസ് പള്ളിപ്പടി, തുടങ്ങിയ ടീം മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ടീം പരിശീലനം.
![]()
