റിയാദ്: ലോകത്തിൻ്റെ വിവിധയിടങ്ങളിൽ നോവനുഭവിക്കുന്നവർക്കും നിരാലംബർക്കും കൈത്താങ്ങാവുക എന്ന ഉദ്ദേശ്യത്തോടെ അലിഫ് ഇൻ്റർനാഷണൽ സ്കൂൾ ക്യാമ്പസിൽ സ്ഥാപിച്ച ‘അലിഫ് ചാരിറ്റി ബോക്സി’ന്റെ ഉദ്ഘാടനം സാമൂഹ്യ പ്രവർത്തകനും പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാവുമായ ശിഹാബ് കൊട്ടുകാട് നിർവ്വഹിച്ചു. അന്താരാഷ്ട്ര ചാരിറ്റി ദിന സംഗമം ഉത്ഘാടനം ചെയ്ത അദ്ദേഹം കുട്ടികളിൽ സാമൂഹിക ജീവകാരുണ്യ സേവനങ്ങൾ സ്ക്കൂൾ തലം മുതൽ പ്രോത്സാഹിപ്പിക്കുന്നത് കാരുണ്യ മനസുള്ള ഭാവി തലമുറയെ വാർത്തെടുക്കാൻ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു.
വിവിധ ഗ്രേഡുകളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും ചാരിറ്റി ദിന സന്ദേശ സ്കിറ്റ് പ്രദർശനവും അസംബ്ലിയിൽ നടന്നു. അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ ലുഖ്മാൻ പാഴൂർ, പ്രിൻസിപ്പൽ അബ്ദുൽ മജീദ്, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, ഹെഡ്മിസ്ട്രസ് ഹമീദാബാനു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
![]()
