ദോഹ :സിനിമ മേഖലയിലുള്ളവർക്കൊപ്പം പുതുപ്പള്ളി വിജയം ആഘോഷിച്ചു ഇൻകാസ്-ഓ ഐ സി സി പ്രവർത്തകർ.കാലിക്കറ്റ് നോട്ടുബുക്കിൽ ചേർന്ന യോഗത്തിൽ ഓ ഐ സി സി -ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ് നായർ സ്വാഗതം പറഞ്ഞു.കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആന്റോജോസഫ് ആഘോഷ പരിപാടി ഉത്ഘാടനം ചെയ്തു.’അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു , നിർമ്മാതാക്കളായ രജപുത്ര രഞ്ജിത്ത്,ലിസ്റ്റിൻ സ്റ്റീഫൻ,രാകേഷ് ,സമത് ട്രൂത് എന്നിവർ ആശംസകൾ നേർന്നു.ഓ ഐ സി സി -ഇൻകാസ് ഖത്തർ ഭാരവാഹികൾ ,യൂത്തു വിങ് ,വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ,വനിതാ വിഭാഗം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.ട്രഷർ ജോർജ്ജ് അഗസ്റ്റിൻ നന്ദി പറഞ്ഞു.
![]()
