ന്യൂഡൽഹി :ജി20 ഉച്ചകോടിയോടനുബന്ധിച്ച് രാജ്യതലസ്ഥാനത്തെ ചേരികള്‍ പ്ലാസ്റ്റിക് ഷീറ്റുകളും ഫ്ലക്സ് ബോര്‍ഡുകളും കൊണ്ട് മറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. അതിഥികളില്‍ നിന്ന് രാജ്യത്തിന്റെ യാഥാര്‍ത്ഥ്യം മറച്ചുവെക്കുകയാണ്.ലോക നേതാക്കളും പ്രതിനിധികളും കടന്നുപോകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ചേരികളാണ് മറച്ചത്.എന്തിനു ഇങ്ങനെ ചെയ്യണം.പാവപ്പെട്ട മനുഷ്യരെയും മൃഗങ്ങളെയും മറയ്ക്കുകയാണ്. അതിഥികളില്‍ നിന്ന് ഇന്ത്യയുടെ യാഥാര്‍ത്ഥ്യം മറച്ചുവെക്കേണ്ട ആവശ്യമില്ലന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
![]()
