റിയാദ്: തട്ടിപ്പ് സംഘത്തിന്റെ വ്യാജ കോളുകൾ വീണ്ടും സജീവമാക്കുന്നതായി വ്യാപക പരാതി. ഇത്തരം കാളുകളിൽ വഞ്ചിതരാകാതിരിക്കാൻ പ്രവാസികൾ ശ്രദ്ദിക്കുക. ബാങ്ക് അക്കൗണ്ട് അപ്ഡേഷന് വേണ്ടിയെന്നും അബ് ഷിർ സുരക്ഷ ഉറപ്പാക്കാൻ എന്നുമൊക്കെ പറഞ്ഞ് വരുന്ന കാളുകളിൽ നിന്ന് പ്രവാസികൾ ശ്രദ്ദിക്കണമെന്ന് സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകി. തിരക്ക് പിടിച്ച ഓഫീസ് സമയങ്ങളിൽ വരുന്ന കാളുകൾക്ക് വിലയേറിയ വിവരങ്ങൾ കൈമാറരുതെന്ന് മുന്നറിയിപ്പ് നൽകുന്നു. ഇക്കാമ നമ്പർ, ഒ. ടി.പി, ബാങ്ക് അക്കൗണ്ട് ഡീറ്റെൽസ് മുതലായവ നൽകരുതെന്നാണ് മുന്നറിയിപ്പ്. വിവരങ്ങൾ അശ്രദ്ദയിൽ നൽകി മിനിട്ടുകൾക്കകം ഇവർ ബാങ്ക് അക്കൗണ്ട് വഴി തട്ടിപ്പ് നടത്തി രക്ഷപ്പെടും.
![]()
