റിയാദ് : സൗദി അറേബ്യയിലെ സംരക്ഷിത വനമേഖലയിലെ കലമാനുകളുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് പഠന റിപ്പോർട്ട്. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ സംരക്ഷണത്തിനായി കർശന നടപടികൾ സൗദി അറേബ്യ സ്വീകരിച്ചത് ഇവയുടെ എണ്ണം വളരെ വർദ്ധിക്കാൻ കാരണമായതായി ഈ മേഖലയിൽ പഠനം നടത്തുന്നവർ പറയുന്നു. വംശനാശഭീഷണി നേരിടുന്ന ജീവികളെയും പക്ഷികളെയും വേട്ടയാടുന്നത് വിലക്കുകയും അവക്ക് കടുത്ത നടപടി സ്വീകരിക്കുകയും ചെയ്തത് ഇവയുടെ വർദ്ധനവിന് കാരണമായി. സൗദി അറേബ്യ വനമേഖലയിൽ നിന്ന് കലമാനുകളും ഒട്ടകപക്ഷികളും അപ്രത്യക്ഷമാകുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഇവകളെ പ്രത്യേക സംരക്ഷിത വന മേഖലയിൽ വിന്യസിക്കുകയും സംരക്ഷിക്കുകയുമായിരുന്നു.
![]()
