ജിദ്ദ :ഇന്ത്യ-മിഡിൽ ഈസ്റ് -യൂറോപ്പ് സാമ്പത്തിക ഇടനാഴി സ്ഥാപിക്കാൻ ധാരണാപത്രം ഒപ്പു വെച്ചതായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരൻ ജി 20 ഉച്ചകോടിയിൽ അറിയിച്ചു.ലോകത്ത് ഊർജ്ജ സുരക്ഷഉറപ്പു വരുത്താനും വാണിജ്യ വിനിമയം വർധിപ്പിക്കാനും പുതിയ സാമ്പത്തിക ഇടനാഴി സഹായിക്കും.
ഈ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍വെ, ഷിപ്പിംഗ് പദ്ധതികള്‍ നടപ്പില്‍ വരും.പുതിയ ഇടനാഴി യൂറോപ്പിനും ഇന്ത്യക്കും മിഡിൽ ഈസ്റ്റിനും ഇടയിൽ വാണിജ്യ വിനിമയം വർധിപ്പിക്കും.സാമ്പത്തിക പരസ്പരാശ്രിതത്വം ശക്തിപെടുന്നതിലൂടെ നമ്മുടെ രാജ്യങ്ങളുടെ പൊതുതാല്പര്യങ്ങൾ കൈവരിക്കാൻ പദ്ധതി സഹായിക്കുമെന്ന് കിരീടാവകാശി പറഞ്ഞു.
![]()
