ജിദ്ദ: ജിദ്ദയിലെ പാലക്കാട് നിവാസികളുടെ സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി ‘പാലക്കാട് ജില്ല കൂട്ടായ്മ ജിദ്ദ’ എന്ന പേരിൽ പുതിയൊരു സാംസ്കാരിക കൂട്ടായ്മ പ്രവർത്തനം ആരംഭിച്ചു.ചുരുങ്ങിയ ദിവസം കൊണ്ട് ആയിരത്തിലധികം പേര് വാട്സാപ്പ് ഗ്രൂപ്പിൽ അംഗങ്ങളായി എന്ന് സംഘാടകർ അറിയിച്ചു.ശറഫിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി യാഗത്തിൽ പങ്കെടുത്ത ഇരുന്നോറോളം പേരിൽ നിന്ന് 61 അംഗ പ്രവർത്തക സമിതിയെ തെരെഞ്ഞെടുത്തു.ഈ സമിതിയിൽ നിന്ന് പിനീട് ഭാരവാഹികളെ തെരഞ്ഞെടുക്കും.പത്തു പേരടങ്ങുന്ന അണിയറ പ്രവർത്തകരുടെ നേതൃത്വത്തിലാണ് പൊതുയോഗം വിളിച്ചു കൂട്ടിയത്.മുതിർന്ന അംഗം അബ്ദുല്ലത്തീഫ് കരിങ്ങനാട് യോഗം ഉത്ഘാടനം ചെയ്തു
![]()
