റിയാദ് :സൗദിയിലെ പ്രവാസി കലാകാരൻമാരുടെ സംഘടനയായ സൗദി കലാസംഘം ഓണാഘോഷം സംഘടിപ്പിച്ചു. “വാട്ട്സ്അപ്പ് ഓണം” എന്ന പേരിൽ സൗദിയിലെ 240ൽ പരം കലാകാരന്മാരുടെ കൂട്ടായ്മയായ സൗദി കലാസംഘം തങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ഇക്കൊല്ലത്തെ ഓണം ആഘോഷിച്ചത്.അംഗങ്ങൾ പാടിയ ഗാനങ്ങളും നൃത്തങ്ങളും, മിമിക്സും വേറിട്ട ഓണ അനുഭവങ്ങളാണ് പങ്കെടുത്തവർക്ക് സമ്മാനിച്ചത്.
പ്രസിഡണ്ട് റഹീം തബുക്ക്, ജനറൽ സെക്രട്ടറി വിജേഷ് ചന്ദ്രു എന്നിവരുടെ നേതൃത്വ ത്തിൽ ഒരുക്കിയ ഓണാഘോഷത്തിൽ കലാസംഘത്തിലെ എല്ലാ കലാകാരന്മാരും ആശംസകൾ നേർന്നു.വൈകീട്ട് 4 മണിക്ക് തുടങ്ങിയ ആഘോഷം രാത്രി 9 മണി വരെ നീണ്ടു നിന്നു. കലാ സംഘത്തിലെ എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും സഹകരണത്തോടെ നടന്ന കലാപരിപാടിയിൽ, സൗദിയിൽ അറിയപ്പെടാതെ കിടന്ന മറ്റു കലാകാരന്മാരെയും കണ്ടെത്തി അവരുടെ കലകളും ഈ ആഘോഷത്തിലൂടെ അവതരിപ്പിക്കുവാനും ഇത് കൊണ്ട് സാധിച്ചതായി സംഘം ഭാരവാഹികൾ പറഞ്ഞു
ഈ വർഷവസാനം ജിദ്ദയിൽ വെച്ചു നടക്കാൻ പോകുന്ന SKS മെഗാഷോയുടെ ഭാഗമായി സൗദിയിലെ മുഴുവൻ കലാകാരൻമാരെയും ഉൾപ്പെടുത്തുവാൻ വേണ്ടി അവതരിപ്പിച്ച ഈ ഓണാഘോഷം വിജയകരമാക്കാൻ പ്രയത്നിച്ച മുഴുവൻ കലാകാരന്മാർക്കും പ്രസിഡന്റ് റഹീം ഭരതന്നൂർ സൗദി കലാ സംഘത്തിന്റെ പേരിൽ നന്ദിയും കടപ്പാടും അറിയിച്ചു. സംഗീത രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിട്ട ജലീൽ കൊച്ചിൻ അടക്കം പ്രവർ ത്തിക്കുന്ന സൗദി കലാസംഘം വലിയൊരു കൂട്ടം കലാകാരന്മാരുടെ സംഘടനയാണ്.
![]()
