റിപ്പോർട്ട്: അഫ്സൽ കായാംകുളം
ഹായിൽ :യു ഡി എഫിൻ്റെ പുതുപ്പള്ളിയിലെ മിന്നുന്ന വിജയം സർക്കാരിൻ്റെ പ്രവർത്തന വിലയിരുത്തലാണെന്ന് ഹായിൽ ഒ ഐ സി സി അഭിപ്രായപ്പെട്ടു.
സ്നേഹം കൊണ്ട് ലോകം ജയിച്ച ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളി തിരിച്ച് നല്കിയ ആദരവാണ് യു.ഡി.എഫിന്റെ ചരിത്രവിജയമെന്നും സര്‍ക്കാരിനെതിരായ ജനവികാരം എത്രമാത്രം വലുതാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതായും ഹായിൽ ഒ ഐ സി സി സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹബിബ് മെഡിക്കൽ സെൻൻ്റർ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിജയാഘോഷ പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
.വോട്ടു ചെയ്തത് പുതുപ്പള്ളിയാണെങ്കിലും ഫലത്തില്‍ പ്രതിഫലിച്ചത് കേരളത്തിന്റെ പൊതുമനസാണെന്നു യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ധീഖ് കല്ലുപറമ്പൻ ആഘോഷ പരിപാടി ഉത്ഘാടനം ചെയ്തു.സെൻട്രൽ പ്രസിഡൻൻ്റ് ഹൈദർ അലി കാസിം അദ്ധ്യക്ഷത വഹിച്ചു.ചാൻസ അബ്ദുൽ റഹ്മാൻ ,നിസാം അൽ ഹബീബ് ,നൗഷാദ് അത്തോളി , ,സാബു തേക്കട ,അഷ്റഫ് ഈറ്റുവെൽ ,സദക്കത്തു വള്ളികുന്നം ,മുഹമ്മദ് റാഫി ,ഹസ്സൻ ,ശിഹാബുദ്ധീൻ,ജോൺ , ജസീല ,ഫാത്തിമ ,ഇഷ , എന്നിവർ പങ്കെടുത്തു.മധുരം വിതരണം ചെയ്തു
![]()
