ബഹ്റൈൻ: മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടന്ന പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് ലഭിച്ച ചരിത്ര വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു ഐ വൈ സി സി വിജയാഘോഷം നടത്തി. ഐ വൈ സി സി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളിയുടെ അധ്യക്ഷതയിൽ കൂടിയ പരിപാടി കൊല്ലം എം പി എൻ കെ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
അഴിമതിയും കെടുകാര്യസ്ഥതയും സ്വജന പക്ഷ വാദവും നടമാടുന്ന ഈ സർക്കാർ ആരോപണങ്ങൾക്ക് നേരെ മുഖം തിരിച്ചു നിൽക്കുന്നതും ആരോപണങ്ങളുടെ നിചസ്ഥിതി ബോധ്യപ്പെടുത്തി സർക്കാരിന്റെ പ്രതിഛായ സംരക്ഷിക്കുന്നതിനു പകരം മുഖ്യമന്ത്രി നടിക്കുന്ന മൗനം ജനങ്ങൾ വിലയിരുത്തിയതിന്റെ ഫലം കൂടിയാണ് യു ഡി എഫിന് തിളങ്ങുന്ന വിജയം സമ്മാനിച്ചതെന്നു പ്രേമചന്ദ്രൻ പറഞ്ഞു..
ദേശീയ സെക്രട്ടറി അലൻ ഐസക്ക് സ്വാഗതവും ട്രഷറർ നിതീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു. കോർ കമ്മറ്റി ഭാരവാഹികൾ, മുൻ ഭാരവാഹികൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി
![]()
