ജിദ്ദ: നവോദയ മക്ക ഏരിയയിലെ നവാരിയ യൂനിറ്റ് സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.ഏരിയ സെക്രട്ടറി മുഹമ്മദ് മേലാറ്റൂർ പുതിയ പാനൽ അവതരിപ്പിച്ചു.
അൻസാർ ഖാൻ തിരുവനന്തപുരം (പ്രസി.), ഫൈസൽ കൊടുവള്ളി, നാസർ പട്ടാമ്പി (വൈസ് പ്രസി.),ബുഷാർ ചെങ്ങമനാട് (സെക്ര.),പി.ഐ. നൗഷാദ്, ഉമ്മർ ഇരിട്ടി (ജോ. സെക്ര.), അബ്ദുൽ ജലീൽ (ട്രഷ.), പോക്കർ (ജീവകാരുണ്യം കൺ.) എന്നിവരാണ് പുതിയ ഭാരവാഹികൾ.
മക്കയിലെ ബുഹൈറാത്ത് ഓഡിറ്റോറിയത്തിൽ അമ്പാടി നഗറിൽ നടന്ന യൂണിറ്റ് സമ്മേളനം
യൂനിറ്റ് പ്രസിഡൻറ് ബുഷർ ചെങ്ങമനാടിൻറെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നവോദയ ആക്ടിങ് പ്രസിഡൻറ് ഷിഹാബുദ്ദീൻ കോഴിക്കോട് ഉദ്ഘാടനം ചെയ്തു.ഉമ്മർ ഇരുട്ടി, കമാലുദ്ദീൻ കരുനാഗപ്പള്ളി എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.സെക്രട്ടറി ഫ്രാൻസിസ് ചവറ പ്രവർത്തന റിപ്പോർട്ടും അൻസാർ ഖാൻ സാമ്പത്തിക റിപ്പോർട്ടും ഏരിയ ട്രഷറർ ബഷീർ നിലമ്പൂർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.റഷീദ് ഒലവക്കോട്, നൈസൽ പത്തനംതിട്ട,റിയാസ് വള്ളുവമ്പ്രം, മുജീബ് റഹ്മാൻ നിലമ്പൂർ എന്നിവർ സംസാരിച്ചു. അബ്ദുള്ള ഷഹാരത്ത് സ്വാഗതവും ഹൈദർ എന്നിവർ സംസാരിച്ചു. അബ്ദുള്ള ഷഹാരത്ത് സ്വാഗതവും ഹൈദർ അരീക്കോട് നന്ദിയും പറഞ്ഞു
![]()
