റിയാദ് :പുതുപള്ളി ഉപതെരെഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ റെക്കോർഡ് ഭൂരിപക്ഷം
പിണറായി സർക്കാരിന്റെ നയങ്ങൾക്കെതിരെയും ധാർഷ്ട്യത്തിനെതിരെയുമുള്ള വിധിയെഴുത്താണന്നു ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച വിജയാഘോഷ ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.ഒരു ജനകീയ നേതാവിനെ അകാരണമായി ഭരണ കൂടം വേട്ടയാടുകയും ഇല്ലാ കഥകൾ പ്രചരിപ്പിക്കുകയും ചെയ്തതിനു പുതുപ്പള്ളി നൽകിയ മറുപടിയാണ് തെരെഞ്ഞെടുപ്പ് ഫലം.പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനത്തു തുടരാൻ അർഹതയില്ല.അഞ്ചു പതിറ്റാണ്ടു കാലം ഉമ്മൻചാണ്ടി എന്ന ജനപ്രിയ നേതാവായ സ്വന്തം മണ്ഡലത്തിലെയും കേരളത്തിലെയും ജനങ്ങളെ സ്നേഹിച്ചു സേവിച്ചതിന്റെ പ്രതിഫലമായി ജനം നൽകിയതാണ് ചാണ്ടി ഉമ്മാന്റെ ചരിത്ര ഭൂരിപക്ഷമെന്നു സംസാരിച്ചവർ അഭിപ്രായപ്പെട്ടു.സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു.ഗ്ലോബൽ കമ്മിറ്റി മെമ്പർ നൗഫൽ പാലക്കാടൻ ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ,നവാസ് വെള്ളിമാട് കുന്ന്, ഗ്ലോബൽ മെമ്പർ ശിഹാബ് കൊട്ടുകാട് , ജില്ലാ പ്രസിഡന്റുമാരായ സജീർ പൂന്തുറ, ശരത് ആലപ്പുഴ, ബഷീർ കോട്ടയം, ഷാജി മഠത്തിൽ,അബ്ദുൽ കരീം കൊടുവള്ളി, ശുകൂർ ആലുവ, സലിം ആർത്തിയിൽ, അലക്സ് കൊട്ടാരക്കര, നാസർ ലെയ്സ്, അബ്ദുൽ മജീദ് കണ്ണൂർ, ജോൺസൻ എറണാംകുളം,സുരേഷ് ശങ്കർ,സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗങ്ങളായ സലിം ആർത്തിയിൽ, റഫീഖ് വെമ്പായം, മാള മൊയ്ദീൻ, ജലീൽ കണ്ണൂർ, ജോസ് പാലക്കാട്, റഫീഖ് പാലക്കാട്, ഹരീന്ദ്രൻ പയ്യന്നൂർ , തുടങ്ങിയവർ സംസാരിച്ചു.സകീർ ഹുസ്സൈൻ കൊല്ലം സ്വന്തം രചനയിൽ ഉമ്മൻചാണ്ടിയെ കുറിച്ചുള്ള ഗാനം ആലപിച്ചു. അബ്ദുല്ല വല്ലാഞ്ചിറ വിളിച്ചു കൊടുത്ത മുദ്രാവാക്യം പ്രവർത്തകരുടെ ആവേശം കൊടുമുടിയിലെത്തിച്ചു.മധുരം വിതരണം ചെയ്തു.
![]()
