റിയാദ് : ഷിഫാ കേന്ദ്രമാക്കി പെർത്തിച്ചു വരുന്ന ജീവകാരുണ്യ സാംസ്കാരിക സംഘടനയായ ശിഫ വെൽഫെയർ അസ്സോസിയേറ്റിന്റെ ഒമ്പതാമത് വാർഷിക ആഘോഷം ഇന്ന് ( സെപ്റ്റംബർ 7 വ്യാഴം ) വൈകിട്ട് 7 :30 നു റിയാദിലെ ശിഫയിലെ റിമാസ് ഓഡിറ്റോറിയത്തിൽ നടക്കും.അബ്ദുൽ കരിം പുന്നലയുടെ അധ്യക്ഷതയിൽ കൂടുന്ന സാംസ്കാരിക സമ്മേളനം ജീവൻ ടി വി ബ്യുറോ ചീഫ് ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്യും.റിയാദിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ മുജീബ് കായംകുളം,വിജയൻ നെയ്യാറ്റിൻകര,നാസർ ലൈസ്,ഗഫൂർ കൊയിലാണ്ടി,ഷിബു പത്തനാപുരം,ജയൻ കൊടുങ്ങല്ലൂർ,സാബു പത്തടി ,ഷിബു ഉസ്മാൻ എന്നിവർ ആശമ്സകൾ അർപ്പിക്കും.അജിത്കുമാർ സ്വാഗതവും ബ്രൈറ്റ് ജോസ് ഇരിങ്ങാലക്കുട നന്ദിയും പറയും.ആൻഡ്രിയ ജോൺസന്റെ നേതൃത്വത്തിൽ ആർ എം സി ഒരുക്കുന്ന സംഗീത വിരുന്നും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്
![]()
