ജിദ്ദ: ‘വിശ്വമാനവികതക്ക് വേദവെളിച്ചം’ പ്രമേയത്തിൽ 2024 ജനുവരിയിൽ മലപ്പുറം ജില്ലയിലെ
കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ സൗദി ദേശീയതല പ്രചാരണ പരിപാടികൾക്ക് ജിദ്ദയിൽ തുടക്കം കുറിച്ചു.ജിദ്ദ ശറഫിയ്യ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ നടന്ന ദേശീയതല പ്രചാരണോദ്ഘാടനം ഡോ. ജമാലുദ്ദീൻ ഫാറൂഖി നിർവ്വഹിച്ചു.
സ്വാഗതസംഘം സൗദി ദേശീയ സമിതി ചെയർമാൻ സലാഹ് കാരാടൻ അദ്യക്ഷത വഹിച്ചു.
സഈദ് മുഹമ്മദലി ഖിറാഅത്ത് നടത്തി.സമ്മേളനപ്രമേയം വിശദീകരിച്ച് കെ.എൻ.എം മർകസുദ്ദഅ്വ സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി മുഖ്യപ്രഭാഷണം നടത്തി.
റഫീഖ് പത്തനാപുരം (നവോദയ),ഹക്കീം പാറക്കൽ (ഒ.ഐ.സി.സി), ഉമർ പാലോട് (പ്രവാസി വെൽഫെയർ ),എൻ.എം. ജമാലുദ്ദീൻ (എം.ഇ.എസ്),അഡ്വ. അഷ്റഫ് ആക്കോട് (എം.എസ്.എസ്), സാദിഖലി തുവ്വൂർ(ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം),ബഷീർ മാമാങ്കര (സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ),ഹാരിസ് സ്വലാഹി (കെ.എൻ.എം കോട്ടയം ജില്ല സെക്രട്ടറി),ഷാജി അരിമ്പ്രത്തൊടി (ഐ.എം.സി.സി) എന്നിവർ സംസാരിച്ചു.പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബ്ദുൽ ഗഫൂർ വളപ്പൻ സ്വാഗതവും ഇസ്ലാഹി സെന്റർ നാഷനൽ കമ്മിറ്റി സെക്രട്ടറി ജരീർ വേങ്ങര നന്ദിയും പറഞ്ഞു.
![]()
