കുവൈറ്റ് സിറ്റി :കുവൈത്തിൽ സിക്ക് ലീവ് ഓൺലൈൻ വഴി ലഭ്യമാക്കാനൊരുങ്ങി കുവൈത്ത് മെഡിക്കൽ അസോസിയേഷൻ. രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ സിക്ക് ലീവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. സിക്ക് ലീവിനായി ഓൺലൈൻ സംവിധാനം നടപ്പിലാക്കാൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി സിവിൽ സർവീസ് കമ്മീഷന് കഴിഞ്ഞ ദിവസമാണ് കത്തയച്ചത്. പുതിയ നിർദ്ദേശ പ്രകാരം, ഓൺലൈൻ വഴി അനുവദിക്കുന്ന അവധി പരമാവധി മൂന്നു ദിവസം ആയിരിക്കും. കൂടുതൽ അവധി ആവശ്യമാണെങ്കിൽ ആശുപത്രികളിൽ നേരിട്ട് എത്തി ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയരാകുകയും വേണം. ആദ്യത്തെ 15 ദിവസം മുഴുവൻ ശമ്പളത്തോടെയും രണ്ടാമത്തെ 15 ദിവസത്തേക്ക് പകുതി ശമ്പളത്തോടെയുമായിരിക്കും സിക്ക് ലീവ് ലഭിക്കുക.
![]()
