മക്ക : മക്കയിലെയും മദീനയിലെയും ഹറമുകളിൽ എത്തുന്ന വിശ്വാസികൾക്ക് പാത്രങ്ങളിൽ നിന്ന് സംസം വെള്ളം കുടിക്കുന്നതിന്ന് നിബന്ധനകൾ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
നിശ്ചിത സ്ഥലങ്ങളിൽ നിന്ന് സംസം കുടിച്ചതിന് ശേഷം കപ്പുകൾ അതത് ഇടങ്ങളിൽ മാത്രം നിക്ഷേപിക്കുക, വെള്ളം കുടിച്ചിട്ട് ഗ്ളാസ്സുകൾ അലസമായി വലിച്ചെറിയാതിരിക്കുക, തറയിലേക്ക് വെള്ളം ഒഴുകിപോകാതെ സൂക്ഷിക്കുക, വെള്ളം കുടിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുക, പ്രായം ചെന്ന തീർഥാടകർക്ക് മുന്‍ഗണന നൽകുക അടക്കമുള്ള നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്.
![]()
