കോഴിക്കോട് :പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ച് പരാതി നൽകാനും നേരിട്ട് സംവദിക്കാനും അവസരമൊരുക്കി പ്രവാസി കമ്മീഷൻ അദാലത്ത് സെപ്റ്റംബർ 12 (ചൊവ്വ) രാവിലെ 10.30 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിലും സെപ്റ്റംബർ 14 (വ്യാഴം) വയനാട് കൽപറ്റ യിലെ ജില്ലാ കലക്ടറ്റേറ്റ് കോൺഫറൻസ് ഹാളിലും വെച്ച് നടക്കും. വിദേശത്ത് ജയിലിൽ അടക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ, ബാങ്ക് ലോൺ സംബന്ധിച്ച വിഷയങ്ങൾ, വിദേശത്ത് മലയാളികൾ നടത്തുന്ന ബിസ്നസ് സംബന്ധിച്ച തർക്കങ്ങൾ, ഭൂമി സംബന്ധമായ തർക്കങ്ങൾ, ബന്ധുക്കൾ സ്വത്ത് തട്ടിയെടുത്തത്, റിക്രൂട്ട്മെന്റ് ഏജൻസികളുടെ തട്ടിപ്പുകൾ, പ്രവാസിയുടെ ജീവനും സ്വത്തിനും അപകടപരമായ കാര്യങ്ങൾ തുടങ്ങിയ നിരവധി കാര്യങ്ങളിൽ കമ്മീഷന് ഇടപെടാനാവും.
അപേക്ഷ നൽകുന്നവർ വിശദമായ അപേക്ഷയോടൊപ്പം പാസ്പോർട്ട് കോപ്പി, എതിർ കക്ഷിയുടെ പേരും മേൽ വിലാസവും, ആവശ്യമായ മറ്റ് രേഖകൾ സഹിതം സമർപ്പിക്കാൻ ശ്രദ്ധിക്കും. മുൻകൂട്ടി പരാതി നൽകുന്നവർക്ക് മുൻഗണന. പരാതികൾ നേരിട്ടും
[email protected] എന്ന ഇമെയിലിലോ ” ചെയർ പേഴ്സൺ, പ്രവാസി ഭാരതീയർ(കേരളീയർ ) കമ്മീഷൻ, നോർക്കാ സെന്റർ, ആറാം നില, തൈക്കാട് പി.ഒ. തിരുവനന്തപുരം – 14 എന്ന വിലാസത്തിലോ അയക്കാം.
അർദ്ധ ജുഡീഷ്യൽ അധികാരമുള്ള കമ്മീഷന്റെ ചെയർമാൻ ജസ്റ്റീസ് പി.ഡി. രാജൻ, അംഗങ്ങളായ പി.എം. ജാബിർ, പീറ്റർ മാത്യു, അഡ്വ. ഗഫൂർ പി. ലില്ലീസ്, സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി പ്രവാസി സംഘടനാ പ്രതിനിധികളുമായും ചർച്ച നടത്തും.
കേരളത്തിന്റെ മുഴുവൻ ജില്ലകളിലും സമയ ബന്ധിതമായി അദാലത്തുകൾ നടന്നുവരുന്നു. ഈ അവസരം പ്രയോജനപ്പെടുത്തുമല്ലൊ. ഇതിനകം നടന്ന അദാലത്തുകളിൽ ഖത്തറിൽ നിന്നടക്കമുള്ള പ്രവാസികളുടെ വിവിധ പരാതികളിൽ കമ്മീഷൻ ഇടപെടലുകൾ നടന്നു കൊണ്ടിരിക്കുന്നു.
![]()
