മനാമ : ബഹ്റൈനിലെ ഹാജിയത്തിൽ മലപ്പുറം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പൊന്നാനി തിരൂർ പടിഞ്ഞാറേക്കര സ്വദേശി കോലഞ്ഞാട്ട് വേലായുധൻ ജയനെ (46)യാണ് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച മുതൽ ഇദ്ദേഹത്തെ ഫോണിൽ ബന്ധപെടാൻ ശ്രമിച്ചിട്ടു നടക്കാത്തത്തിനാലാണ് ബന്ധുക്കൾ സുഹൃത്തുക്കളെ വിവരം അറിയിക്കുന്നത്.ഇദ്ദേഹം നടത്തി കൊണ്ടിരുന്ന ചെറുകിട പലചരക്കു സ്ഥാപനത്തിന്റെ ഷട്ടർ തുറന്നു കിടന്നതിനാൽ താമസ സ്ഥലത്ത് അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല.തുടർന്ന് സ്പോൺസറുടെ സഹായത്തോടെ പോലീസിൽ പരാതി നൽകി. തുടർച്ചയായ തിരച്ചിലിനോടുവിൽ ഇദ്ദേഹം കുടുംബ സമേതം താമസിച്ചിരുന്ന ഫ്ലാറ്റിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ബഹ്റൈൻ സോഷ്യൽ ഫോറം ഹെല്പ് ലൈനും സ്പോൺസറും എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ നടത്തി വരുന്നു.ഭാര്യ അമൃതയും മകനും ഇപ്പോൾ നാട്ടിലാണ്.
![]()
