ദോഹ : ജപ്തി ചെയ്ത വാഹനം പിഴയടച്ച് ഉടമയ്ക്ക് തിരിച്ചെടുക്കാൻ അവസരമൊരുക്കി ഖത്തർ. ഗതാഗത വകുപ്പ് ജപ്തി ചെയ്ത വാഹനങ്ങളാണ് ഒക്ടോബർ മൂന്നിനുള്ളിൽ പിഴത്തുകയും ഗ്രൗണ്ട് ഫീസും അടച്ച് വാഹനം തിരിച്ചെടുക്കാൻ സാധിക്കുക.
വാഹന ഉടമകൾ ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് നമ്പർ 52-ലെ ഗതാഗത അന്വേഷണ വകുപ്പുമായി മായാണ് ബന്ധപ്പെടേണ്ടത്.ഗതാഗത വകുപ്പ് അനുവദിച്ചിരിക്കുന്ന ദിവസത്തിനുള്ളിൽ ഉടമകൾ വാഹനം തിരിച്ചെടുത്തില്ലെങ്കിൽ പൊതു ലേലത്തിൽ വാഹനം വിൽക്കുമെന്നും അധികൃതർ വ്യക്തമാക്കി.
![]()
