ദമ്മാം: പട്ടാമ്പിക്കാരുടെ കൂട്ടായ്മയായ ദമ്മാം-പട്ടാമ്പി കൂട്ടായ്മ ‘കെ.എൽ 52 ഓണം, പൊന്നോണം’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.ദമ്മാം അനഖിൽ സംഘടിപ്പിച്ച ആഘോഷ പരിപാടി അഡ്വൈസറി ബോർഡ് മെംബർ സക്കീർ പറമ്പിൽ ഉദ്ഘാടനം ചെയ്തു.പ്രസിഡൻറ് റിയാസ് പട്ടാമ്പി അധ്യക്ഷത വഹിച്ചു.സജിത ടീച്ചർ, അൻവർ പതിയിൽ, ഹക്കീം വല്ലപ്പുഴ,അഭിലാഷ് കൊപ്പം, സജ്ന അഷ്റഫ്, ഷഹനാസ് ചിക്കു എന്നിവർ സംസാരിച്ചു.നാഹിദ് സബ്രി അവതാരകയായിരുന്നു.വടംവലി, പൂക്കളം, ഉറിയടി, ലെമൺ സ്പൂൺ, കസേരകളി, ചാക്കിലോട്ടം തുടങ്ങിയ അനവധി പരിപാടികൽ നടന്നു.ഗോൾഡ് കോയിൻ നറുക്കെടുപ്പിൽ സഫ്വാൻ ഹാമെദ്-സറീന ദമ്പതികൾ വിജയികളായി.നിദാശ് മൊയ്തീൻ, സബ്രി റസാഖ്, നൗഷാദ് ഗ്രീൻ പാർക്ക്, ഷാഹിദ് വിളയൂർ, ഹക്കീം പരുതൂർ, ഹബീബ് കൊപ്പം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.സെക്രട്ടറി ഷാഫി പരുവാരത്ത് സ്വാഗതവും ട്രഷറർ ഷബീർ കൊപ്പം നന്ദിയും പറഞ്ഞു.
![]()
