ദുബായ് :സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസുള്ള ഇന്ത്യ ഉൾപ്പടെ 40 രാജ്യങ്ങളിലെ പ്രവാസികൾക്ക് യു എ ഇ ലൈസൻസിനായുള്ള ടെസ്റ്റിന് നേരിട്ട് അപേക്ഷിക്കാനുള്ള ഗോൾഡൻ ചാൻസ് പദ്ധതി വീണ്ടും. കഴിഞ്ഞ ഏപ്രിലിൽ ദുബായ് ആർ ടി എ തുടങ്ങിയ പദ്ധതിയിലൂടെ മലയാളികടക്കം ഒട്ടനവധി പേർക്ക് ലൈസൻസ് ലഭിച്ചിരുന്നു.2150 ദിർഹം ഫീസ് അടച്ചാൽ ഗോൾഡൻ ചാൻസ് പദ്ധതി വഴി നേരിട്ട് റോഡ് ടെസ്റ്റിന് അപേക്ഷിക്കാം. ചില സാങ്കേതിക കാരണങ്ങൾ ഈ സേവനം ഇടക്ക് നിർത്തി വെച്ചിരുന്നു.
![]()
