ജിദ്ദ : ജിദ്ദയിലെ അര്‍ജന്റീന ഫാന്‍സ് അസോസിയേഷന്റെ മുഖ്യ സംഘാടകരില്‍ ഒരാളും പ്രവാസി വ്യവസായിയും ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, കായിക മേഖലയിലെ നിറസാന്നിധ്യമായിരുന്ന പള്ളിപ്പറമ്പന്‍ മന്‍സൂറിനെ അനുസ്മരിച്ചു.ജീവകാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചതെന്ന് ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു.
അസോസിയേഷന് ചെയര്മാന് ഹിഫ്സുറഹ്മാൻ അധ്യക്ഷത വഹിച്ചു.
ഷിബു തിരുവനന്തപുരം, സലാഹ് കാരാടന്‍, കബീര്‍ കൊണ്ടോട്ടി, ജാഫറലി പാലക്കോട്,റാഫി ബീമാപ്പള്ളി, ബിനുമോന്,രാധാകൃഷ്ണന് കാവുബായി, ഷാഫി ഗൂഡല്ലൂർ,സുബൈര്‍ ആലുവ, റഹീം വലിയോറ,നൗഫല്‍ ബിന്‍ കരീം, മന്‍സൂര്‍ വയനാട്,മുജീബ് മൂത്തേടത്ത്, അന്‍വര്‍, സിദ്ധീഖ്, വാസു,ഹാരിസ് കൊന്നോല, ഇസ്ഹാഖ് കൊട്ടപ്പുറം, ഫൈസൽ മൊറയൂർ തുടങ്ങിയവര്‍ പങ്കെടുത്തു.ജലീല്‍ കണ്ണമംഗലം സ്വാഗതവും അനില്‍ കുമാര്‍ ചക്കരക്കൽ നന്ദിയും പറഞ്ഞു.ജനാസ നമസ്കാരവും, മൗന പ്രാര്‍ത്ഥനയും നടത്തി.
![]()
