റിയാദ്: റിയാദിലെ മലപ്പുറം നിവാസികളുടെ കൂട്ടായ്മയായ ‘റിമാൽ’ എല്ലാ വർഷവും നടത്തുന്ന ‘റിമാൽ സാന്ത്വനം’ കർമപരിപാടിയുടെ ഈ വർഷത്തെ നിർവഹണം പൂർത്തീകരിച്ചതായി ഭാരവാഹികൾ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.മാരക രോഗങ്ങൾ കൊണ്ട് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളുടെ വിവരശേഖരണം,കുടുംബങ്ങളിൽ നേരിട്ട് എത്തിയുള്ള സാന്ത്വനം,അർഹിക്കുന്നവർക്ക് സാമ്പത്തിക സഹായം എന്നിവയാണ് റിമാൽ സാന്ത്വനം പദ്ധതിയുടെ പ്രവർത്തനങ്ങൾ.മലപ്പുറം മുനിസിപ്പാലിറ്റിയും സമീപത്തുള്ള പൂക്കോട്ടൂർ, കോഡൂർ, കൂട്ടിലങ്ങാടി, ആനക്കയം, ഊരകം, പൊന്മള, ഒതുക്കുങ്ങൽ, മക്കരപ്പറമ്പ്, കുറു എന്നി പഞ്ചായത്തുകളുമാണ് റിമാൽ പ്രവർത്തന മേഖല.ഇവിടെയുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഏറ്റവും അർഹരായ ഡയാലിസിസ് ചെയ്യുന്നവർ,കാൻസർ രോഗികൾ,പക്ഷാഘാതം വന്ന് കിടപ്പിലായ രോഗികൾ എന്നീ ഗണത്തിലെ 350 രോഗികൾക്ക് സഹായ വിതരണം നടത്തി.
റിയാദിലെ മലപ്പുറത്തുകാരായ സാധാരണ പ്രവാസികൾ നൽകുന്ന ചെറിയ തുകകൾ സമാഹരിച്ചാണ് റിമാൽ സാന്ത്വനം പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നത്.റിയാദിലെ മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിന് നിശ്ചിത തുക നിശ്ചിത മാസത്തേക്ക് സഹായമായി കൊടുക്കാറുണ്ട്.
![]()
