ജിദ്ദ: ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയിലെ ഇന്ത്യൻ കൂട്ടായ്മ മിത്രാസ്
വിവിധ കലാപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.കേരള തനിമ വിളിച്ചോതുന്ന നാദസ്വര മേളവും മാവേലി എഴുന്നൊള്ളത്തും കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ നടന്നു.കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രി ഓങ്കോളജി വിഭാഗം മേധാവി ഡോ. ശാദി അൽ കയ്യാത്ത് ഉദ്ഘാടനം ചെയ്തു.മിത്രാസ് പ്രസിഡൻറ് സബീന റഷീദ്
അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ മുസാഫിർ മുഖ്യപ്രഭാഷണം നടത്തി.ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ് പ്രതിനിധി ബേബി തോമസ്,കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രി
നഴ്സ് മാനേജർ സദത്ത് അബ്ദുല്ല, ഡെപ്യൂട്ടി ഹെഡ് നഴ്സ് താരീഖ് അൽ സഹറാനി ആശംസകൾ നേർന്ന് സംസാരിച്ചു.കഥ, കവിതരചന മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണം മുഖ്യാതിഥിയായ എഴുത്തുകാരി രജിയ വീരാൻകുട്ടി നിർവ്വഹിച്ചു.മിത്രാസ് സെക്രട്ടറി നിധിൻ ജോർജ് സ്വാഗതവും വൈസ് പ്രസിഡൻ അഫ്സൽ റഹ്മാൻ നന്ദിയും പറഞ്ഞു.
![]()
