റിയാദ്: കലാ-സാംസ്കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കിസിന്റെ ഓണാഘോഷം മുഖ്യ അഥിതിയായ ഇന്ത്യൻ സ്ഥാനപതി ഡോ. സുഹേൽ അജാസ് ഖാൻ ഉത്ഘാടനം ചെയ്തു.പ്രസിഡൻറ് നൗഷാദ് ആലുവ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സിംഗപ്പൂർ എംബസി സെക്രട്ടറി മൈക്കൾ ലിം,ശിഹാബ് കൊട്ടുകാട്, ഡോ. ആനി ലിബു,വിൻറർടൈം കമ്പനി ഡയറക്ടർ വർഗീസ് കെ. ജോസഫ് ആശംസകൾ നേർന്നു.മുൻ പ്രസിഡൻറുമാരായ അലി ആലുവ, സലാം പെരുമ്പാവൂർ, നവാസ് ഒപ്പീസ്, സ്പോൺസർ സനു മാവേലിക്കര എന്നിവർ സംബന്ധിച്ചു.വിവിധ കലാകായിക പരിപാടികൾ അരങ്ങേറി.പരിപാടിക്ക് സജിൻ നിഷാൻ അവതാരകനായി.കോഓഡിനേറ്റർ ഷൈജു പച്ച, ട്രഷറർ സിജോ മാവേലിക്കര, പ്രോഗ്രാം കൺവീനർ ഫൈസൽ കൊച്ചു, വൈസ് പ്രസിഡൻറ് നബീൽ ഷാ മഞ്ചേരി,ജോയിൻറ് സെക്രട്ടറി ഷമീർ കല്ലിങ്ങൽ,അഷ്റഫ് അപ്പകാട്ടിൽ, അനസ്, അൻവർ സാദത്, അൻവർ ,ജംഷാദ്, സുൽഫി കൊച്ചു, പ്രദീപ്, നസിർ,
സോണി,ജോണി,ലുബൈബ്,ഉമർ,എൽദോ,ഷൈജു നിലമ്പൂർ,സാനു ,മഹേഷ്,കിച്ചു,നൗഷാദ് പള്ളത്ത്,ഫൈസൽ,കബീർ പട്ടാമ്പി,റിസ്വാൻ,ഷാഫി നിലമ്പൂർ,സനൂപ്,ജംഷീദ്,സുദീപ് ,അനിൽ തംബുരു,സജിത്ത് ആലപ്പുഴ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
![]()
