കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ 73.05 ശതമാനം പോളിങ് നടന്നു.
പോളിങ്ങ് മന്ദഗതിയിലായെന്ന് ആരോപിച്ചു യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസും ജില്ലാ കളക്ടർക്ക് പരാതി നൽകി.
1,28,624 പേരാണ് പോളിംഗ് ബൂത്തിലെത്തി വോട്ടുചെയ്തതായി അവസാന കണക്കുകൾ സൂചിപ്പിക്കുന്നു.73.05 ശതമാനം വോട്ടുരേഖപ്പെടുത്തിയെന്നും പൂർണമായ കണക്കുകൾ പിന്നീട് അറിയിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
വൈകിട്ട് 7 മണിക്കും ടോക്കൺ ലഭിച്ച വോട്ടറന്മാർ ക്യൂവിൽ ഉണ്ടായിരുന്നു. പുതുപ്പള്ളി ജോർജിയൻ സ്കൂളിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും കുടുംബാംഗങ്ങളും മണർകാട് കണിയാംകുന്ന് എൽപിഎസിലെ 72ാം നമ്പർ ബൂത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസും വോട്ട് രേഖപ്പെടുത്തി.90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെ 1,76,417 വോട്ടർമാരാണ് പുതുപ്പള്ളിയിലുള്ളത്. ഇതിൽ 957 പേർ പുതിയ വോട്ടർമാരാണ്. 2021ൽ 9044 വോട്ടിനാണ് ഉമ്മൻ ചാണ്ടി വിജയിച്ചത്.
![]()
