തിരുവനന്തപുരം: ഇടഞ്ഞ കൊമ്പനെ മെരുക്കി മുഖ്യമന്ത്രി,കേരള കോൺഗ്രസ്സിന്(ബി) മുന്നാക്ക കോർപറേഷൻ തിരിച്ചു നൽകി.തിങ്കളാഴ്ച ഒരു ഉത്തരവിലൂടെ കെ ബി ഗണേഷ് കുമാറിന്റെ പാർട്ടിക്ക് നൽകിയിരുന്ന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാൻ സ്ഥാനം സി പി എം തിരിച്ചെടുത്തിരുന്നു.സാങ്കേതിക പിഴവിനെ തുടർന്നാണ് ഇങ്ങനയൊരു ഉത്തരവിറങ്ങിയെന്നാണ് സർക്കാർ ഭാഷ്യം.കെ ബി ഗണേഷ് കുമാർ എം എൽ എ ഇന്നലെ തന്നെ തന്റെ പ്രതിഷേധം മുഖ്യമന്ത്രിയെയും എൽ ഡി എഫ് കൺവീനറെയും അറിയിച്ചിരുന്നു.
കേരള കോൺഗ്രസ് (ബി) സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി.പ്രേംജിത്തിനെ നീക്കി ചെയർമാനായി സിപിഎം നോമിനി എം. രാജഗോപാലൻനായരെ നിയമിച്ചാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു കീഴിലെ പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്.ആ ഉത്തരവാണ് ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നത്
![]()
