ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് സമിതിക്ക് രൂപം നൽകി കോൺഗ്രസ്. 16 അംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷ സോണിയഗാന്ധി. മുൻ അധ്യക്ഷൻ രാഹുൽഗാന്ധി തുടങ്ങിയവർ സമിതിയിൽ അംഗങ്ങളാണ്. കേരളത്തിൽ നിന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സമിതിയിൽ അംഗമാണ്.
വിവിധ സംസ്ഥാനങ്ങളിൽ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ആരംഭിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് ദേശീയ തലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിന് കമ്മിറ്റി രൂപീകരിച്ചത്.
സമിതിയിലെ അംഗങ്ങൾ : മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അംബികാ സോണി, അധീർ രഞ്ജൻ ചൗധരി, സൽമാൻ ഖുർഷിദ്, മധുസൂദനൻ മിസ്ത്രി, എൻ.ഉത്തം കുമാർ റെഡ്ഡി, ടി എസ് സിങ് ദിയോ, കെ ജെ ജോർജ്, പ്രീതം സിങ്, മുഹമ്മദ് ജാവേദ്, ആമി യാജ്നിക്, പി എൽ പൂനിയ, ഓംകാർ മർകം, കെ സി വേണുഗോപാൽ
![]()
