സെപ്റ്റംബർ 5 അധ്യാപക ദിനം.
ഓരോ അധ്യാപകനും ഓരോ പുസ്തകങ്ങളാണ്. പഠനത്തിനപ്പുറം ജീവിതത്തിന്റെ മൂല്യങ്ങൾ പകർന്നു നൽകാൻ നിയോഗിക്കപ്പെട്ട അറിവിന്റെ പുസ്തകം.
ജീവിതകാലമത്രയും ഏവരും ഏറ്റവും കടപ്പെട്ടിരിക്കേണ്ട വ്യക്തിത്വം. അക്ഷരങ്ങൾക്കൊപ്പം ജീവിതത്തിന്റെ മൂല്യങ്ങൾ കൂടി പകർന്നുതരുകയും ചെയ്ത അധ്യാപകർ.
അധ്യാപകരെ മാതാവിനും പിതാവിനുമൊപ്പം സ്നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്കാരമാണ് ഭാരത സംസ്കാരം. അതിനാല്‍ നാം എത്ര ഉന്നതരായാലും അതിനു പിന്നില്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ച നമ്മുടെ അധ്യാപകര്‍ ഉണ്ടെന്ന് ഓര്‍ക്കുക. അജ്ഞതയുടെ അന്ധകാരത്തെ തുടച്ചുമാറ്റി അറിവിന്റെ വെളിച്ചത്തിലേയ്ക്കു നമ്മെ നയിച്ച നമ്മുടെ ഗുരുക്കന്മാര്‍ക്കായി ഒരു ദിനം..
ഒരു കുട്ടിക്ക് വിദ്യ മാത്രം പകര്ന്നുകൊടുക്കുന്നതല്ല അധ്യാപകരുടെ കടമ … ആ കുട്ടിയുടെ അകകണ്ണ് കാണാനും അധ്യാപകന് കഴിയണം. കെട്ടിനില്‍ക്കുന്ന ജലാശയത്തിനു പകരം പരന്നു ഒഴുകുന്ന ഒരരുവിയാകണം’ അധ്യാപകര്‍.
ഭാവിലോകത്തിന്റെ ശില്പികളെ വാര്‍ത്തെടുക്കുക എന്ന ശ്രമകരവും മഹത്തരവുമായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗുരുക്കന്മാര്ക്കു എന്നും ആദരവും ബഹുമാനവും പ്രകടിപ്പിക്കുന്നുവെങ്കിലും ഈ ദിനത്തില്‍ വീണ്ടും അവരെ കുറിച്ച് നന്ദിയോടെ സ്മരിക്കുന്നതാണ് അവര്‍ക്ക് നല്കാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ.
കേവലം പാഠപുസ്തകങ്ങൾക്കപ്പുറം അറിവിന്റേയും വിവേകത്തിന്റേയും ജീവിതത്തിന്റേയും മൂല്യവത്തായ പാഠങ്ങൾ പകർന്നു തന്ന എല്ലാ ഗുരു വന്ദ്യർക്കും ഹൃദ്യമായ അധ്യാപക ദിന ആശംസകൾ.
ഭാരതം കണ്ട ഏറ്റവും പ്രതിഭാധനനായ തത്വചിന്തകനും , വിദ്യാദ്യാസ വിചക്ഷണനും ആയ ഡോ.എസ്. രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത് .
പ്രമുഖ പണ്ഡിതനായ ഡോ.എസ്.രാധാകൃഷ്ണന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം .
ജീവിതത്തിൽ ഉയരങ്ങളിലെത്താൻ കൈകൾ തന്ന്, ജീവിതത്തിലെ മൂല്യങ്ങൾ പകർന്നു തന്ന പുസ്തകത്താളിലടച്ച അക്ഷരങ്ങൾക്ക് ഉപരി ജീവിത പാഠങ്ങളും, ക്ലാസ്സ് മുറിയുടെ നാല് ചുവരുകൾക്കപ്പുറമുള്ള വിശാലമായ ലോകവും കാണിച്ച് തന്ന എന്റെ അധ്യാപകരെ സ്മരിച്ച് കൊണ്ട് കുട്ടികളെ അറിവിന്റെ തൂവെളിച്ചത്തിലേക്ക് നയിക്കുന്ന എല്ലാ അധ്യാപകർക്കും ജി സി സി ടൈംസ്ന്റെ ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ!
![]()
