കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്നുള്ള പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഇന്ന്.കൊട്ടിക്കലാശത്തിനു ശേഷം നിശബ്ദ പ്രചാരണത്തിൽ സ്ഥാനാർത്ഥികൾ നേരിട്ട് വോട്ടറന്മാരെ കാണാൻ ശ്രമിക്കുന്നുണ്ടായിരുന്നു.രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തെരെഞ്ഞെടുപ്പിൽ മൂന്നു മുന്നണികളും അവകാശവാദമുന്നയിക്കുന്നുണ്ട്. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനും, എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ മത്സരിച്ച ജെയ്ക് സി തോമസും ബിജെപിയുടെ ലിജിന്‍ ലാലുമാണ് മത്സര രംഗത്തുളളത്.ആം ആദ്മി സ്തനാർത്ഥി അടക്കം 7 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.വൈകാരിയകതയും രാഷ്ട്രീയവും നിറഞ്ഞ തെരഞ്ഞെടുപ്പിന്റെ ഫലം കേരളം കാത്തിരിക്കുന്നു.മണ്ഡലത്തിൽ ആകെ 1,75,605 വോട്ടറന്മാരാണുള്ളത്.
![]()
