കാൻഡി, ശ്രീലങ്ക : ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് ക്രിക്കറ്റിലെ കുഞ്ഞന്മാരായ നേപ്പാളിനെ നേരിടും. ചിരവൈരികളായ പാകിസ്താനുമായുള്ള ആദ്യ പോരാട്ടം മഴ കാരണം ഉപേക്ഷിക്കപ്പെട്ടതിനാല്‍ ഇന്ത്യക്കു ഈ മല്‍സരം നിര്‍ണായകമാണ്.
സൂപ്പര്‍ ഫോറില്‍ കടക്കണമെങ്കില്‍ ഇന്ത്യക്കു ഈ കളിയില്‍ നേപ്പാളിനെ തോല്‍പ്പിക്കേണ്ടതുണ്ട്. മഴ കാരണം മല്‍സരം ഉപേക്ഷിക്കപ്പെട്ടാലും ഇന്ത്യക്കു സൂപ്പര്‍ ഫോറിലെത്താം. പക്ഷെ നേപ്പാളിനോടു അട്ടിമറിത്തോല്‍വിയേറ്റു വാങ്ങിയാല്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവും. ചരിത്രത്തില്‍ ആദ്യമായിട്ടാണ് നേപ്പാള്‍ ഏഷ്യാ കപ്പില്‍ കളിക്കുന്നത്. ഇന്ത്യയെപ്പോലെ അവര്‍ക്കും അടുത്ത മല്‍സരം ഡു ഓര് ഡൈയാണ്.
![]()
