റിയാദ് : കെ എം സി സി തവനൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഈലാഫ് -23’ സെപ്റ്റംബർ 15ന് വെള്ളിയാഴ്ച റിയാദിൽ നടക്കും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം ഷാജി മുഖ്യാതിഥിയായിരിക്കും. വൈകീട്ട് 7 മണി മുതൽ റിയാദ് എക്സിറ്റ് 18ലെ ദറദ് അൽ മനാഖ ഇസ്തറാഹയിൽ നടക്കുന്ന സമ്മേളനത്തിൽ തവനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം അബ്ദുള്ളക്കുട്ടിയും കെ എം സി സി നേതാക്കളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് റിയാദിലെ പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഇശൽ നിലാവും ഒരുക്കിയിട്ടുണ്ട്. സമ്മേളന വിജയത്തിനായി സെൻട്രൽ, ജില്ലാ, മണ്ഡലം നേതാക്കളെ ഉൾപ്പെടുത്തി 101 അംഗ സംഘാടക സമിതിക്ക് രൂപം നൽകി. ജലീൽ തിരൂർ (ചെയർമാൻ), റഷീദ് ചെറിയ പറപ്പൂർ (കൺവീനർ), ആലിക്കുട്ടി കൂട്ടായി (ട്രഷറർ), കുഞ്ഞിപ്പ മുട്ടന്നൂർ (കോർഡിനേറ്റർ) എന്നിവർ ഭാരവാഹികളാണ്.
സെൻട്രൽ കമ്മിറ്റി ഓഫീസിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ അലികുട്ടി കൂട്ടായി അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തീരൂർ ഉദ്ഘാടനം ചെയ്തു. റസാഖ് വളകൈ, അബ്ദുൽ മജീദ് പയ്യന്നൂർ, ബാവ താനൂർ, മുജീബ് ഉപ്പട, അബ്ദുറഹ്മാൻ ഫറൂഖ്, ഷെഫീർ പറവണ്ണ, അസീസ് വെങ്കിട്ട, കുഞ്ഞിപ്പമുട്ടന്നൂർ, നജീബ് നെല്ലാങ്കണ്ടി, ഷാഫി മാസ്റ്റർ പ്രസംഗിച്ചു.
റഷീദ് ചെറിയപരപ്പൂർ സ്വാഗതവും സുധീർ ചമ്രവട്ടം നന്ദിയും പറഞ്ഞു.
കെ സി ലത്തീഫ്, അബ്ദുള്ള പെരുന്തല്ലൂർ, യുസഫ് മുട്ടന്നൂർ, മജീദ് ചേന്നര, അബൂബക്കർ ആലത്തിയൂർ എന്നിവർ നേതൃത്വം നൽകി.
![]()
