ജിദ്ദ: സാമൂഹ്യാന്തരീക്ഷത്തെ മലീമസമാക്കുന്ന വർഗ്ഗീയത, മയക്കുമരുന്ന് എന്നിവകൾക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടും ബോധവത്ക്കരണവും വർത്തമാന കാലത്തെ അനിവാര്യതയായി കണക്കാക്കി എല്ലാവരും ഉണർന്നു പ്രവർത്തിക്കണമെന്ന് ആലപ്പുഴ ജില്ലാ നിവാസികളുടെ പ്രവാസി കൂട്ടായ്മ (സവ – സൗദി ആലപ്പുഴ വെൽഫെയർ അസ്സോസിയേഷൻ) വാർഷിക പൊതുയോഗം അഭിപ്രായപ്പെട്ടു.
കാൽ നൂറ്റാണ്ടു കാലത്തെ ജീവകാരുണ്യപ്രവർത്തനങ്ങളിൽ അനാഥ സംരക്ഷണം, നിർധനർക്കുള്ള ഭവന പദ്ധതി, വിവാഹ സഹായം, വിദ്യാഭ്യാസ സഹായം, പ്രവാസികൾക്കുള്ള നിയമ സഹായം, നിരാലംബർക്ക് ജീവിതോപാധി നൽകൽ, ഹജ്ജ് വോളണ്ടിയർ പ്രവർത്തനങ്ങൾ എന്നിവയിൽ സേവ സജീവമാണ്.
വാർഷിക പൊതു യോഗത്തിനു സവാ പ്രസിഡണ്ട് മുഹമ്മദ് രാജ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു.
വെൽഫെയർ കോർഡിനേറ്റർ അബ്ദുൽ സലാം മുസ്തഫ സംഘടനയെ സദസ്സിനു പരിചയപ്പെടുത്തി. ‘കാൽ നൂറ്റാണ്ടു കാലം സവ സമൂഹത്തിന് നൽകിയ കരുതലും കൈത്താങ്ങും’ എന്ന വിഷയത്തിൽ നസീർ വാവാക്കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി.
ട്രഷറർ സിദ്ധീഖ് മണ്ണഞ്ചേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സക്കീർ ഹുസ്സയിൻ തങ്ങൾ, ലത്തീഫ് കാപ്പിൽ, ഷാഫി മജീദ് എന്നിവർ ആശംസകൾ നേർന്നു.ജനറൽ സെക്രട്ടറി നൗഷാദ് പാനൂർ സ്വാഗതവും ഹാരിസ് വാഴയിൽ നന്ദിയും പറഞ്ഞു.
” സവ ” യെ ഇനിയിവർ നയിക്കും
അടുത്ത രണ്ടുവർഷത്തേക്കുള്ള ഭാരവാഹികളായി മുഹമ്മദുരാജ (പ്രസിഡാന്റ്റ്),നസീർ വാവാക്കുഞ്ഞ് (രക്ഷാധികാരി),നൗഷാദ് പാനൂർ (ജന. സെക്രട്ടറി),സിദ്ദീഖ് മണ്ണഞ്ചേരി (ട്രഷറർ), അബ്ദുൽ സലാം മുസ്തഫ(വെൽഫെയർ കൺവീനർ), ജമാൽ ലബ്ബ(വൈസ് പ്രസിഡന്റ് ),സഫീദ് മണ്ണഞ്ചേരി (നാഷണൽ കോർഡിനേറ്റർ), അബ്ദുൽ സലാം മറായി,ഇർഷാദ് ആറാട്ടുപുഴ,ഷാഫി പുന്നപ്ര,അബ്ദുൽ കരീം അൽ മജാൽ,ഷമീർ മുട്ടം(സെക്രട്ടറി),ശുഐബ് അബ്ദുൽസലാം,അലി നിസാർ (ഐ.ടി) എന്നിവരെയും 17 അംഗ നിർവ്വാഹക സമതിയേയും തെരഞ്ഞെടുത്തു.
അബ്ദുൽ ലത്തീഫ് മക്ക, നിസാർ താഴ്ചയിൽ എന്നിവ പ്രത്വക ക്ഷണിതാക്കളായിരിക്കും.
ജലീൽ പാനൂർ, റസ്സൽ ആലപ്പുഴ , നിസാർ കായംകുളം, നാസർ വേലഞ്ചിറ, ഷാൻ പാനൂർ, എന്നിവർ നേതൃത്വം നൽകി.
![]()
