റിയാദ്: ഒ ഐ സി സി റിയാദ് തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അംഗത്വ വിതരണവും പുതുപ്പള്ളി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും നടത്തി. മലാസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തിന് ജില്ലാ കമ്മറ്റി പ്രസിഡന്റ് സജീര്‍ പൂന്തുറ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് വിന്‍സന്റ് കെ ജോര്‍ജ്ജ് ആമുഖ പ്രഭാഷണം നടത്തി.റിയാദ് സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ പൊതുയോഗം ഉദ്ഘാടനം ചെയ്തു.
മെമ്പര്‍ഷിപ് കാര്‍ഡുകളുടെ വിതരണോദ്ഘാടനം സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി നിഷാദ് ആലങ്കോട് ഷാജാഹന് കല്ലമ്പലത്തിനു നല്കി കൊണ്ട് നിര്‍വഹിച്ചു
പുതുപ്പള്ളി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ യഹിയ കൊടുങ്ങല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. എല്‍ കെ അജിത്ത്, നാസര്‍ കല്ലറ, റഫീഖ് വെമ്പായം, അന്‍സര്‍ വര്‍ക്കല, ഷഹനാസ്, സുരേഷ് ശങ്കര്‍, ബഷീര്‍ കോട്ടയം, സിദ്ദിഖ് കല്ലൂപ്പറമ്പന്‍, അമീര്‍ പട്ടണത്ത്, ബാലുക്കുട്ടന്‍, കരിം കൊടുവള്ളി, സക്കീര്‍ പത്തറ എന്നിവര്‍ പ്രസംഗിച്ചു. അന്‍സര്‍ അബ്ദുള്‍ സത്താര്‍ സ്വാഗതവും, ട്രഷറര്‍ റാസി കോരാണി നന്ദിയും പറഞ്ഞു.
![]()
