ബാംഗ്ലൂർ:ചന്ദ്രയാൻ -3 യുടെ അഭിമാന വിജയത്തിന് തൊട്ടടുത്ത ആഴ്ച ഭാരതത്തിന്റെ അടുത്ത ദൗത്യമായ ആദിത്യ എൽ കുതിച്ചുയർന്നു.ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എല്‍ 1 ശനിയാഴ്ച രാവിലെ 11:50 ന് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് പിഎസ്എൽവി-സി57ന്റെ എക്സ്എൽ റോക്കറ്റിലേറിയാണ് ആദിത്യ എൽ വൺ കുതിച്ചത് ഉയർന്നത്. 63 മിനിറ്റ് 19 സെക്കൻഡിനുശേഷം 235 x 19500 കിലോമീറ്റർ ഭ്രമണപഥത്തിൽ ആദിത്യയെ റോക്കറ്റ് വിട്ടു. ഏകദേശം 4 മാസങ്ങൾക്ക് ശേഷം അത് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ്-1 ൽ എത്തും. ചന്ദ്രനെ തൊട്ട് പത്ത് നാള് തികയും മുമ്പാണ് മറ്റൊരു സുപ്രധാന ദൗത്യത്തിന് ഐഎസ്ആർഒ തുടക്കമിട്ടത്. ശാസ്ത്ര ലോകം ഉറ്റു നോക്കുന്ന ദൗത്യം 125 ദിവസം കൊണ്ട് പൂർത്തിയാക്കും
![]()
