റിയാദ് :ഒ ഐ സി സി ആലപ്പുഴ ജില്ല മെമ്പർഷിപ്പ് കാർഡ് വിതരണവും ചാണ്ടി ഉമ്മൻ ഐക്യദാർഢ്യ സമ്മേളനവും സംഘടിപ്പിച്ചു. മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിനു ആലപ്പുഴ ജില്ലാ പ്രസിഡന്റ് സുഗതൻ നൂറനാട് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി നൗഷാദ് കറ്റാനം ആമുഖ പ്രസംഗം നടത്തി.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ചാണ്ടി ഉമ്മനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള ഐക്യദാർഢ്യ സമ്മേളനം ഉൽഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ മെമ്പർഷിപ്പ് വിതരണം ഉൽഘാടനം ചെയ്തു.
കൊല്ലം ജില്ലാ പ്രസിഡന്റ് ബാലുക്കുട്ടൻ, മലപ്പുറം ജില്ലാ പ്രസിഡന്റ് അമീർ പട്ടണത്ത്, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യഹിയ കൊടുങ്ങല്ലൂർ, സലീം അർത്തിയിൽ,ഷഫീഖ്,കരീം കൊടുവള്ളി, ജോൺസൻ മാർക്കോസ്,ആലപ്പുഴ ഒ ഐസി സി നേതാക്കളായ ജലീൽ ആലപ്പുഴ,അബ്ദുൽ വാഹിദ്, ബിജു വെൺമണി,അനീഷ് ഖാൻ,ഷാജി മുളക്കുഴ,മുജീബ് കായംകുളം,ഷിബു ഉസ്മാൻ,റഫീഖ് വെട്ടിയാർ,ഷിബിൻ വെട്ടിയാർ,രമണൻ,കെ ജി,സന്തോഷ് ,വിനോദ് സക്കറിയ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ജനറൽ സെക്രട്ടറി ശരത് സ്വാമിനാഥൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഹാഷിം ചിയാ വെളിയിൽ നന്ദിയും പറഞ്ഞു
![]()
